Print this page

തൊഴില്‍ നിയമങ്ങൾ തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതാകണം: സെമിനാർ

തൊഴില്‍ നിയമങ്ങള്‍ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുന്നതാകണം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍   ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍  ഉദ്ഘാടനം ചെയ്യുന്നു തൊഴില്‍ നിയമങ്ങള്‍ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുന്നതാകണം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാകണം തൊഴിൽ നിയമങ്ങളെന്നു പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിയമഭേദഗതികള്‍ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "മാറുന്ന തൊഴിൽ നിയമങ്ങൾ" എന്ന വിഷയത്തില്‍ കേസരി ഹാളിലായിരുന്നു സെമിനാര്‍. നല്ല കാര്യങ്ങള്‍ ചെയ്യാനെന്ന വ്യാജേന പഞ്ചാസാര പൊതിഞ്ഞു നമ്മെ ഉന്‍മൂലനാശം ചെയ്യുന്ന നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഏതൊരു നിയമഭദേദഗതി വരുമ്പോഴും അതിന്റെ ഇരകള്‍ സാധാരണക്കാരും തൊഴിലാളികളുമാണ്. ഇത്തരത്തിലുള്ള നിയമഭേദഗതികള്‍ തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതല്ലെന്ന തിരിച്ചറിവിലേക്ക് എത്തേണ്ടതുണ്ട്. തൊഴില്‍ നിയമഭേദഗതി ഒരു വിധത്തിലും നമുക്ക് സ്വീകാര്യമല്ല. രാജ്യത്ത് സ്വകാര്യമാനേജ്മെന്റുകളുടെ നിലവാരത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്ക് പണിമുടക്കാനുള്ള അവകാശം പോലും ഇല്ലാതാവുകയാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. കൊച്ചിന്‍ റിഫൈനറിയില്‍ പണിമുടക്കിയ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചില്ല. തൊഴിലാളിക്ക് അവകാശം സംരക്ഷിക്കാനും തൊഴില്‍ സുരക്ഷയ്ക്കും വേണ്ടിയും പണിമുടക്ക് അല്ലാതെ എന്താണ് മാര്‍ഗം. അതാണ് ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. നിയമങ്ങളെല്ലാം തൊഴിലാളിക്ക് എതിരായി വരികയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴില്‍ നയം, വ്യവസായ നയം തുടങ്ങിയ എല്ലാ തീരുമാനങ്ങളും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെമിനാർ കമ്മറ്റി കൺവീനർ ആര്‍ ജയപ്രസാദ് സ്വാഗതം പറഞ്ഞു. ഇ എസ് സുഭാഷ് അധ്യക്ഷനായി. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, ബി എം എസ് സംസ്ഥാന കമ്മിറ്റി അംഗം എസ് കെ ജയകുമാർ, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മാഹീൻ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
Rate this item
(0 votes)
Author

Latest from Author