Print this page

തിരുവനന്തപുരത്ത് കോർപ്പറേഷൻ മാലിന്യത്തിനൊപ്പം മുറിച്ചുമാറ്റിയ രണ്ട് കാലുകള്‍

തിരുവനന്തപുരം: മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ രണ്ട് കാലുകളാണ് കണ്ടത്തിയത്. പ്ലാന്‍റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ നിന്ന് മാലിന്യം കൊണ്ടുവരുന്ന പൈപ്പുമായി ബന്ധിപ്പിച്ച കിണറ്റിൽ നിന്നാണ് കാലുകൾ കണ്ടെത്തിയത്.

ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു. ഫൊറന്‍സിക് പരിശോധന അടക്കം നടത്തും. അതേസമയം. സംഭവത്തിൽ വലിയതുറ പൊലിസ് അന്വേഷണം തുടങ്ങി.

മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യത്തിനൊപ്പം കാലുകളും വന്നതായി സംശയിക്കുന്നു. ശരീരഭാഗങ്ങൾ മുറിക്കേണ്ടി വന്നാൽ ആശുപത്രി സാധാരണയായി പ്രോസസ്സ് ചെയ്യുകയാണ് പതിവ് . ഇതിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Rate this item
(0 votes)
Author

Latest from Author