Print this page

പേവിഷബാധയേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയി;അഞ്ചു മണിക്കൂറിനുശേഷം പോലീസ് പിടികൂടി

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളി കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽനിന്ന് കടന്നുകളഞ്ഞു. ഇന്നലെ രാത്രി 12.30 നാണ് സംഭവമുണ്ടായത്. അസം സ്വദേശിയായ ജീവൻ ബറുവയാണ് (39) സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയതിനു പിന്നാലെ ഇറങ്ങി ഓടിയത്. തുടർന്ന് ജില്ലയിൽ ജാഗ്രത നിർദേശം നൽകിയ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

നായയുടെ കടിയേറ്റതിനെ തുടർന്നാണ് ജീവൻ ബറുവ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തുടർന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് അയച്ചു. 2 സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയിൽ രാത്രി 10.30ന് അത്യാഹിത വിഭാഗത്തിൽ എത്തി. തുടർന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്.

സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടി. ആശുപ്രതി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണു ജില്ലയിൽ ജാഗ്രത നിർദേശം നൽകിയത്. യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Rate this item
(0 votes)
Author

Latest from Author