Print this page

കെ യു ഡബ്ല്യു ജെ സംസ്ഥാന സമ്മേളനം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആഗസ്റ്റ് 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. പുളിമൂട് കേസരി സ്മാരക മന്ദിരത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തിക്കുക.

ജനറല്‍ കണ്‍വീനര്‍ സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. വി കെ പ്രശാന്ത് എം എല്‍ എ, മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍ കുമാര്‍, ഡി ചന്ദ്രസേനന്‍ നായര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ പി. റജി, നിയുക്ത ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആര്‍. ജയപ്രസാദ്, പി ശ്രീകുമാര്‍, എസ് കെ മുഹമ്മദ് ഖാസിം, ജോയ് നായര്‍, സി ആര്‍ ശരത്, വി കെ അനുശ്രീ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍ സ്വാഗതവും ട്രഷറര്‍ ജി പ്രമോദ് നന്ദിയും പറഞ്ഞു.
Image
Rate this item
(0 votes)
Last modified on Tuesday, 09 August 2022 07:24
Author

Latest from Author