Print this page

ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാതെ ഒപ്പുവയ്ക്കാന്‍ ആകില്ല; പഠിക്കാൻ സമയം വേണം: ഗവർണർ

ന്യൂഡൽഹി: ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരുമിച്ച് ഓർഡിനൻസുകൾ തരുമ്പോൾ പഠിക്കാൻ സമയം വേണം. കൃത്യമായ വിശദീകരണവും വേണം. ഒരുമിച്ച് തന്ന് തിരക്കുകൂട്ടേണ്ടതില്ല. ഓർഡിനൻസ് ഭരണം അഭികാമ്യമല്ല. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു.

ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയൽ ഗവർണറുടെ അനുമതിക്കായി രാജ്ഭവനിൽ എത്തിച്ചിരുന്നു. ഇതിനോടാണ് ഗവർണറുടെ പ്രതികരണം. ഈ ഓർഡിനൻസുകളുടെ കാലാവധി ഇന്നു തീരുകയാണ്.

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ, ചാൻസലർ എന്ന നിലയ്ക്കുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാരിനെ മറികടന്ന് വിസി നിയമനത്തിന് സേർച് കമ്മിറ്റിയെ നിയോഗിച്ചാണ് ഇതിനു ഗവർണർ മറുപടി നൽകിയത്. ഇതിനു പിന്നാലെയാണ് ഓർഡിനൻസുകൾ പുതുക്കി ഇറക്കുന്നതിൽ ഒപ്പിടാതെ ഗവർണർ ഡൽഹിക്കു പോയത്. ഓഗസ്റ്റ് 11ന് രാത്രിയോടെയാകും ഗവർണർ കേരളത്തിൽ തിരിച്ചെത്തുക.
Rate this item
(0 votes)
Author

Latest from Author