Print this page

അഭ്യൂഹങ്ങള്‍ക്ക് വിട കേരളത്തില്‍ കാണാതാകുന്ന കുട്ടികള്‍ എങ്ങോട്ട് പോകുന്നു

തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിട കേരളത്തില്‍ കാണാതാകുന്ന കുട്ടികള്‍ എങ്ങോട്ട് പോകുന്നു എന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പരാതിയില്‍ ഉത്തരം നല്‍കി കേരള ബാലവകാശ കമ്മീഷന്‍. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തി കേരള ബാലവകാശ കമ്മീഷന്‍ രേഖമൂലം മറുപടി നല്‍കിയത്.

സമൂഹത്തില്‍ ഭീതി പരത്തുന്ന രീതിയില്‍ കുട്ടികളെ കാണാതായി തട്ടിക്കൊണ്ട് പോയി എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായരീതിയില്‍ കുട്ടികളുടെ ഫോട്ടോ സഹിതം പ്രചരിക്കാറുണ്ട്. ആളുകള്‍ സത്യവസ്ഥ മനസ്സിലാക്കാതെ ഷെയര്‍ ചെയ്യാറുണ്ട് എന്നാല്‍ ഷെയര്‍ ചെയ്ത ശേഷമാണ് പലപ്പോഴും ഇതിന്റെ അബന്ധം പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയുക. ഇത്തരത്തില്‍ വര്‍ഷങ്ങളായി ഓടിക്കൊണ്ട് ഇരിക്കുന്ന പോസ്റ്റുകള്‍ സംബന്ധിച്ച സ്ഥിരീകരണം ജനങ്ങള്‍ക്ക് തിരിച്ച് അറിയാന്‍ നിലവില്‍ സംവിധാനം ഇല്ല. ഇത് മനസ്സിലാക്കി കഴിഞ്ഞ ആറ് വര്‍ഷമായി ആയിരത്തിലധികം കാണാതായ കുട്ടികളുടെ വിഷയത്തില്‍ ഇടപെട്ട സന്നദ്ധ സംഘടനയായ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സമര്‍പ്പിച്ച പരാതിയിലാണ് കഴിഞ്ഞ 2019-2020-2021 വര്‍ഷങ്ങളില്‍ ആകെ കാണാതായ കുട്ടികളില്‍ രണ്ട് പേര്‍ മാത്രമാണ് തിരികെ കിട്ടാന്‍ ബാക്കി ഉള്ളതെന്ന് രേഖ മൂലം മറുപടി നല്‍കിയത്.

പളളുരുത്തി സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ക്രൈ നമ്പര്‍ 328/2019/u/s 57of kp act കാണാതായ ഒമ്പത് വയസ്സുള്ള സച്ചിന്‍ ചന്ദ്രശേഖരന്‍ എന്നകുട്ടി അമ്മയോടൊപ്പം ആണ് കാണാതായതെന്നും അന്വേഷണം തുടരുന്നതായി കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബലവകാശ കമ്മീഷനെ അറിയിച്ചു. കൂടാതെ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ ക്രൈം നമ്പര്‍ 661/2021/ u/s 57 kp act കേസില്‍ കാണാതായ അശ്വിന്‍ എന്ന കുട്ടിയേയും കണ്ടെത്താന്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് ബാലവകാശ കമ്മീഷനെ അറിയിച്ചു. ഇക്കാലയളവില്‍ കാണാതായ കുട്ടികളില്‍ ഭൂരിഭാഗവും കണ്ടെത്തിയതായും കേരള ബാലവകാശ കമ്മീഷന്‍ ചൈല്‍ഡ് പ്രൊട്ട്ക്റ്റ് ടീമിന് നല്‍കിയ മറുപടിയില്‍ പറയുന്നു.
  1. കുട്ടികള്‍ കാണാതാകുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ പോലീസ് പറയുന്നത് ഒന്ന് ശിഥിലമായ കുടുംബങ്ങളില്‍ വേണ്ടത്ര ശ്രദ്ധയും സംരക്ഷണവും കിട്ടാതെ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യങ്ങള്‍.
  2. സമൂഹമാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയ കളുടേയും വാര്‍ട്‌സ് ആപ്പ് ഇന്‍സ്റ്റഗ്രാം ട്വിറ്റര്‍ ഫേസ്ബുക്ക് എന്നിവയുടെ അമിത ഉപയോഗം.
  3. കൗമാരപ്രയാക്കാരായ പെണ്‍കുട്ടികള്‍ പ്രേമബന്ധങ്ങളിലും പ്രലോഭനങ്ങളിലും ഉള്‍പെട്ട് വീട് വിട്ട് ഇറങ്ങി പോകുന്ന അവസ്ഥ.
  4. അനാഥായങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ സാഹചര്യവുമായി പൊരുത്തപ്പെടുവാന്‍ കഴിയാതെ മാനസിക പിരി മുറുക്കം മൂലം അനാഥാലയങ്ങളില്‍ നിന്നും ചാടി പോകുന്ന പ്രവണതയും ഇത്തരത്തില്‍ ചാടി പോകുന്ന കുട്ടികള്‍ കൂട്ടുകാരെ പ്രേരിപ്പിക്കുന്നു.
  5. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പ്രത്യേകിച്ച് കാരണങ്ങള്‍ കൂടാതെ വീടുവിട്ട് പോകാന്‍ ഇറങ്ങി പോകുന്നവര്‍.
  6. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍.
  7. കുട്ടികള്‍ പഠനത്തിലുള്ള പിന്നോക്കാവസ്ഥ മൂലം പരീക്ഷാഫലം മുന്നില്‍കണ്ട് ഇറങ്ങിപ്പോകുന്നത്‌
  8. മാതാപിതാക്കള്‍ വേര്‍പെട്ട് താമസിക്കുന്ന കുട്ടികള്‍ എന്നിവരാണെന്നും ഇത്തരത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുന്ന അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരുന്നതാണ് എന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

കൊച്ചി സിറ്റി സി ബ്രാഞ്ച് എസിപിയുടെ മേല്‍നോട്ടത്തില്‍ ഡി എം പി ടി യു സെല്‍ പ്രവര്‍ത്തിച്ചു വരുന്നതാണ് എന്നും കൊച്ചി സിറ്റി പരിധിയില്‍ കാണാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി മിസ്സിംഗ് കേസ് റിപ്പോര്‍ട്ട് ആകുമ്പോള്‍ തന്നെ ഡി സി ആര്‍ ബി യുടെ കീഴില്‍ മിസ്സിംഗ് പോര്‍ട്ടലില്‍ ഫോട്ടോ സഹിതം രജിസ്റ്റര്‍ ചെയ്ത് കുട്ടികളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നത് ആണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷക്കും ക്ഷേമത്തിനും ഉന്നമനത്തിനുമായി കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ ആറ് വര്‍ഷമായി കാഞ്ഞങ്ങാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനക്ക് പതിനാല് ജില്ലകളിലും കമ്മിറ്റിയും 16 ഹെല്‍പ്പ് ലൈന്‍ നമ്പറുകളും കേരളത്തില്‍ ഉണ്ട്. ഡല്‍ഹിയിലും വിദേശത്ത് യുഎഇയിലും കമ്മിറ്റികളും ഹെല്‍പ്പ് ലൈന്‍ നമ്പറും ഉണ്ട്. കോഡിനേഷന്‍ നമ്പര്‍ 8281998415, 9446652447..
Image
Rate this item
(0 votes)
Author

Latest from Author