Print this page

ടെക്നോപാര്‍ക്കിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിധ്വനി;ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി

ടെക്‌നോപാര്‍ക്കിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കുന്നു ടെക്‌നോപാര്‍ക്കിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കുന്നു
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി.

കൊവിഡിന് ശേഷം ടെക്നോപാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മോഡലില്‍ നിന്നും വര്‍ക്ക് ഫ്രം ഓഫീസ് മോഡലിലേക്കു മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഐ.ടി ജീവനക്കാര്‍ക്ക് നേരത്തെ ഉണ്ടായിരുന്നത് പോലെ കെ.എസ്.ആര്‍.ടി.സി യാത്രാ സൗകര്യം ഒരുക്കണമെന്നഭ്യര്‍ത്ഥിച്ചാണ് പ്രതിധ്വനി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ കണ്ട് നിവേദനം നല്‍കിയത്. ഓരോ റൂട്ടുകളിലേക്കും പടിപടിയായി ബസ്സുകള്‍ അനുവദിക്കാമെന്നും ആവശ്യത്തിന് യാത്രക്കാര്‍ ഉണ്ടാകുമെങ്കില്‍ സ്ഥിരമായി ബസ് ഓടിക്കാമെന്നും മന്ത്രി ഉറപ്പു നല്‍കി. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍, രാജീവ് കൃഷ്ണന്‍, അജിന്‍ തോമസ്, സിനു ജമാല്‍ എന്നിവരാണ് നിവേദനവുമായി മന്ത്രിയെ കണ്ടത്.
Rate this item
(0 votes)
Author

Latest from Author