Print this page

തിരുവനന്തപുരം കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസക്ക് യാത്രയയപ്പ് നല്‍കി

തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി സ്ഥലംമാറിപ്പോകുന്ന തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവ്ജോത് ഖാസക്ക് തിരുവനന്തപുരം കളക്ടറേറ്റ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവനക്കാർ യാത്രയയപ്പ് നൽകി. തന്റെ സേവനകാലയളവിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ പിന്തുണ നൽകിയ സംസ്ഥാന സർക്കാരിനും ജില്ലയിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നന്ദി രേഖപ്പെടുത്തുന്നതായി കളക്ടർ പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജെ.അനിൽ ജോസ്, സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ, ഡെപ്യൂട്ടി കളക്ടർമാരായ ജയ ജോസ് രാജ് സി.എൽ, വിനീത് ടി.കെ, ജേക്കബ് സഞ്ജയ് ജോൺ, ചെറുപുഷ്പം ജ്യോതി, ഹുസൂർ ശിരസ്തദാർ ഷാജു എം.എസ്, റിക്രിയേഷൻ ക്ലബ് ഭാരവാഹികൾ, സർവീസ് സംഘടനാ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവരും സംബന്ധിച്ചു.
Rate this item
(0 votes)
Author

Latest from Author