Print this page

കേന്ദ്ര റെയില്‍വെ മന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍.

ന്യൂഡൽഹി: കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നിഷേധിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി നേതാക്കളുമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെ സംഘം ഡൽഹിയിൽ എത്തുമെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ ഡൽഹിയിലെത്തിയത്. ബിജെപിയുടെ നേതാക്കൾ ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് അശ്വിനി വൈഷ്ണവിനെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരാണെന്ന് അദ്ദേഹം വിമർശിച്ചു.

കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കുമെന്ന് മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവര്‍ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുന്‍പ് അനുമതി തേടിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചയ്ക്കുള്ള സമയം ചോദിച്ചപ്പോള്‍ റെയില്‍വേ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് നല്‍കിയത്. റെയില്‍വേ സഹമന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Rate this item
(0 votes)
Author

Latest from Author