Print this page

വേണു രാജാമണിയുമായി കൂടിക്കാഴ്ച നടത്തി യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം

കൊച്ചി: കൊച്ചിയില്‍ എത്തിയ യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ 11 അംഗ വിദ്യാര്‍ഥിസംഘം ഇന്ത്യയുടെ മുന്‍ നെതര്‍ലന്‍ഡ്സ് അംബാസഡറും കേരള സര്‍ക്കാരിന്റെ എക്സ്റ്റേണല്‍ കോ-ഓപ്പറേഷന്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ വേണു രാജാമണിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ കുമ്പളത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തന അനുഭവങ്ങളും വേണു രാജാമണി വിദ്യാര്‍ഥികളുമായി പങ്കുവെച്ചു.

ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി) സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂളിന്റെ ഭാഗമായാണ് വിദ്യാര്‍ഥി സംഘം കൊച്ചിയില്‍ എത്തിയത്.

അന്താരാഷ്ട്രതലത്തില്‍ വിജ്ഞാന കൈമാറ്റവും വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് മനസിലാക്കാനുമാണ് ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നതാണ് സമ്മര്‍ സ്‌കൂളിന്റെ പ്രമേയം.
Rate this item
(0 votes)
Author

Latest from Author