Print this page

അടുത്തിരിക്കുന്നില്ല, മടിയിലിരിക്കും'; സീറ്റ് വെട്ടിപ്പൊളിച്ച സദാചാരവാദികൾക്ക് മറുപടി നൽകി വിദ്യാ‍ര്‍ത്ഥികൾ

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് (സിഇടി) സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം സദാചാരവാദികൾ മുറിച്ചുമാറ്റിയ സംഭവത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാർഥികൾ. ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഇരിപ്പിടത്തിൽ രണ്ട് പേർ ഒരുമിച്ചിരുന്നാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുത് തടയാനാണ് ഇരിപ്പിടം നശിപ്പിച്ചതെന്ന് വ്യക്തമായതോടെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിക്കാൻ വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു. സദാചാരവാദികളുടെ പ്രവർത്തിക്കെതിരെ വ്യാപക എതിർപ്പാണ് ഉയർന്നത്.

ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഇരിപ്പിടത്തിൽ ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികൾ ഇരുന്നാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധത്തിൻ്റെ ചിത്രങ്ങൾ വിദ്യാർഥികൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്.

"തിരുവനന്തപുരം കോളേജ് ഓഫ് എൻജിൻറിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു" - മേയർ ആര്യ രാജേന്ദ്രൻ.

"പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ. അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എൻഒസിഇല്ലാത്തതുമാണ്. അവിടെ . അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു." ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങളെന്നും മേയർ പറഞ്ഞു.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിൻറിങ്ങിന് സമീപം നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

 
Image
Rate this item
(0 votes)
Last modified on Thursday, 21 July 2022 07:21
Author

Latest from Author

Related items