Print this page

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശൂര്‍: ദേശീയ പാതയിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. നാട്ടുകാരായിരുന്നു സനുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിക്കവേ കച്ചേരിപ്പടിയിലെ തളിക്കുളം സഹകരണ ബാങ്കിന് സമീപമാണ് അപകടം. റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞുകിടന്നിരുന്നു. കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സനു ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.അതേസമയം , യുവാവിന് അപകടം സംഭവിച്ച കുഴി ഞായറാഴ്ച അധികൃതര്‍ അടച്ചു.
Rate this item
(0 votes)
Author

Latest from Author