Print this page

മുഖ്യമന്ത്രിക്ക് വിമാനത്തിൽ വധശ്രമം : കെ എസ് ശബരീനാഥൻ അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ അറസ്റ്റിൽ.രാവിലെ ശംഖുമുഖം അസി. കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകർ കോടതിയെ അറിയിച്ചു.ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാമെന്ന ആഹ്വാനം യൂത്ത്‌കോൺഗ്രസ്‌ നേതാക്കളുടെ വാട്‌സ്‌ആപ്‌ ഗ്രൂപ്പിൽ പങ്കുവച്ചത്‌ ശബരീനാഥനാണ്‌. ‘‘സിഎം കണ്ണൂർ ടിവിഎം ഫ്ലൈറ്റിൽ വരുന്നുണ്ട്‌. രണ്ടുപേര്‌ ഫ്ലൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ ... എന്തായാലും ഫ്ലൈറ്റിൽ നിന്ന്‌ പുറത്ത്‌ ഇറക്കാൻ കഴിയില്ലല്ലോ’’ എന്നായിരുന്നു മുൻ എംഎൽഎ കൂടിയായ ശബരീനാഥന്റെ പോസ്റ്റ്. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലാണ്‌ വാട്‌സ്‌ആപ് ഗ്രൂപ്പിന്റെ അഡ്‌മിൻ. ഇതു സംബന്ധിച്ച വിവരം പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുത്തത്.
Rate this item
(0 votes)
Author

Latest from Author