Print this page

പൊൻമുടിയുടെ തണുപ്പിലേക്ക് സൈക്കിൾ ചവിട്ടാം

To the coolness of the golden hair Let's ride a bicycle To the coolness of the golden hair Let's ride a bicycle
തിരുവനന്തപുരം: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സും കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷനും ചേർന്ന് വിനോദ യാത്രകളിൽ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി പൊൻമുടിയിലേക്ക് 200 KM “സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര” നടത്തുന്നു
ജൂലൈ 24 ന് ആരംഭിക്കുന്ന 2 ദിവസത്തെ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ടീ-ഷർട്, കെ ടി ഡി സി ഗോൾഡൻ പീക്ക് റിസോർട്ടിൽ താമസം, ഭക്ഷണം, സമ്മാനമായി പെഡൽ ഫോഴ്സ് ഗ്രീൻ കാർഡ് തുടങ്ങിയവ ലഭിക്കുന്നതാണെന്നു പെഡൽ ഫോഴ്സ് ഫൗണ്ടർ ജോബി രാജു, കോഓർഡിനേറ്റർ റൈനി ജോസ് എന്നിവർ പറഞ്ഞു. 15 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും, പുരുഷൻമാർക്കും പങ്കെടുക്കാം. പേര് നല്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 98475 33898
Rate this item
(0 votes)
Last modified on Sunday, 03 July 2022 06:17
Pothujanam

Pothujanam lead author

Latest from Pothujanam