Print this page

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കേരള വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തിരമായി കുടിവെള്ള പരിശോധന നടത്തും

Drinking water testing will be carried out in all schools in the state on the recommendation of the Kerala Water Authority Drinking water testing will be carried out in all schools in the state on the recommendation of the Kerala Water Authority
തീരുമാനം മന്ത്രിമാരായ വി ശിവൻകുട്ടിയും റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിൽ
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കേരള വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തരമായി കുടിവെള്ള പരിശോധന നടത്താൻ തീരുമാനം. കേരള വാട്ടർ അതോറിറ്റി വർഷത്തിൽ ഒരുതവണ സൗജന്യമായി സ്‌കൂളുകളിൽ ജല പരിശോധന നടത്തുന്ന കാര്യം പരിഗണിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പരിശോധനയ്ക്കായി വാട്ടർ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. സാമ്പിളുകളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കൽ പരിശോധനകൾ നടത്തുന്നതാണ്.
സ്കൂളുകൾ ഇപ്പോൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ, കുഴൽക്കിണർ, പൈപ്പ് ലൈൻ സംവിധാനങ്ങളെ തരം തിരിച്ച് മുൻഗണന കണ്ടെത്തി പരിശോധന ഉടൻ ആരംഭിക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്,ജലവിഭവവകുപ്പ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam