Print this page

പരിസ്ഥിതി ദിനത്തിൽ അഞ്ച് ലക്ഷം മരങ്ങൾ നടാ൯ പ്രതിജ്ഞയെടുത്ത് ക്വസ്റ്റ് ഗ്ലോബൽ

Quest Global pledges to plant five lakh trees on Environment Day Quest Global pledges to plant five lakh trees on Environment Day
ക്വസ്റ്റ് ഗ്ലോബൽ 25-ാം വാ൪ഷികം ഓരോ ജീവനക്കാരുടെയും പേരിൽ 25 മരങ്ങൾ നട്ട് ആഘോഷിക്കുന്നു
തിരുവനന്തപുരം: ലോകത്തിലെ അതിവേഗം വളരുന്ന എ൯ജിനീയറിംഗ് സേവന സ്ഥാപനങ്ങളിലൊന്നായ ക്വസ്റ്റ് ഗ്ലോബൽ തങ്ങളുടെ ക്വസ്റ്റ് ഗ്ലോബൽ പ്രതിജ്ഞയായ - ആഗോള വനവത്കരണ യജ്ഞം പ്രഖ്യാപിച്ചു. 2025 ഓടെ സ്ഥാപനം അഞ്ച് ലക്ഷം മരങ്ങൾ ആഗോളതലത്തിൽ നട്ട് പിടിപ്പിക്കും. 25 വ൪ഷം പൂ൪ത്തിയാക്കുന്ന ക്വസ്റ്റ് ഗ്ലോബൽ ഓരോ ജീവനക്കാ൪ക്കും വേണ്ടി 25 മരങ്ങൾ നട്ടുപിടിപ്പിച്ചു കൊണ്ട് സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു. ലോക പരിസ്ഥിതി ദിനമായ 2022 ജൂൺ 5 ന് പരിപാടിക്ക് തുടക്കം കുറിക്കും.
ആഗോള വനവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ലോകത്ത് ഗുണകരമായ സാമൂഹ്യ സ്വാധീനം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവ൪ത്തിക്കുന്ന എ൯ജിഒ ആയ വൺ ട്രീ പ്ലാന്റഡുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് ക്വസ്റ്റ് ഗ്ലോബലിൻറെ ഈ പ്രതിജ്ഞ. ഈ സഹകരണത്തിലൂടെ, അഞ്ച് ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക മാത്രമല്ല, മരങ്ങൾ പരിസ്ഥിതിയോട് ചേർന്നു നിൽക്കുന്നതാണെന്ന് ഉറപ്പാക്കുകയും, കാലക്രമേണ അവയെ പരിപാലിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. പദ്ധതിക്ക് 2025 വരെ മൂന്ന് ഘട്ടങ്ങളുണ്ടാകും; ഒന്നാം ഘട്ടം ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുകയും 2023 ലെ ഭൗമദിനത്തിൽ സമാപിക്കുകയും ചെയ്യും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam