Print this page

തിരുവനന്തപുരം ആർ ഡി ഡി ഓഫീസ് സന്ദർശിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty visited the RDD office in Thiruvananthapuram and took stock of the pending files Minister V Sivankutty visited the RDD office in Thiruvananthapuram and took stock of the pending files
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ടെത്തി കെട്ടികിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അറ്റൻഡൻസ് രജിസ്റ്ററും ഫയലുകളുടെ സ്ഥിതിവിവരക്കണക്കും മന്ത്രി പരിശോധിച്ചു. സ്ഥലത്തില്ലാത്ത ആർ ഡി ഡി യെ മന്ത്രി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു.
തിരുവനന്തപുരം ആർ ഡി ഡി ഓഫീസിൽ അഞ്ഞൂറിലധികം ഫയലുകൾ കെട്ടികിടക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവ തീർപ്പാക്കാൻ മെയ് 17, 18 തീയതികളിൽ അദാലത്ത് നടത്താൻ തീരുമാനിച്ചു. മെയ് 10ന് മുമ്പ് അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷ നൽകാം.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ഒരുകാരണവശാലും ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ആളുകളുടെ എണ്ണവും സൗകര്യവും കുറവുണ്ടെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.
Rate this item
(0 votes)
Last modified on Sunday, 24 April 2022 08:42
Pothujanam

Pothujanam lead author

Latest from Pothujanam