Print this page

ലക്ഷ്യം പരിവർത്തിത അധ്യാപക സമൂഹം; അവധിക്കാല പരിശീലനം ഈ ലക്ഷ്യത്തിന് ശക്തി പകരും : മന്ത്രി വി ശിവൻകുട്ടി

Target transformed teaching community; Holiday training will give impetus to this goal: Minister V Sivankutty Target transformed teaching community; Holiday training will give impetus to this goal: Minister V Sivankutty
കോവിഡ് കാലത്തിനു ശേഷമുള്ള അധ്യാപക സമൂഹം പരിവർത്തിത അധ്യാപക സമൂഹമായി മാറണമെന്നും ഇതിനുള്ള സാഹചര്യമൊരുക്കാനുള്ള കഠിന പ്രയത്നത്തിലാണ് സർക്കാരെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ ലക്ഷ്യം മുൻനിർത്തി വേനലവധിക്കാലത്ത് അധ്യാപകർക്ക് ആഴത്തിലുള്ള പരിശീലനം നൽകാനാണ് സർക്കാറിന്റെ ശ്രമം. കരുമം ഗവൺമെന്റ് യു.പി.എസിൽ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി
ഒരോ കുട്ടിയും അതത് പ്രായത്തിൽ വേണ്ട അറിവും കഴിവും നേടേണ്ടതുണ്ട്. തുല്യതയും ഗുണതയും ആണ് നമ്മുടെ ലക്ഷ്യം. കുട്ടിയുടെ കഴിവിനെ പരമാവധി വളർത്താനുള്ള പ്രവർത്തനങ്ങൾ ഉറപ്പുവരുത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
കോവിഡ് കാലത്ത് പഠനവുമായി ബന്ധപ്പെട്ട് മുമ്പെങ്ങുമില്ലാത്തവിധം സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഒന്നും അവകാശപ്പെടാനാവാത്ത വിധം പരിശീലനം കിട്ടിയ അധ്യാപകരാണ് നമ്മുടെ ശക്തി. എന്നാൽ ഈ ശക്തിയെ കാലത്തിനനുസരിച്ച് പരിപോഷിപ്പിക്കേണ്ടതുണ്ട്.
സ്കൂളുകൾ മൊത്തം പരിവർത്തിത അന്തരീക്ഷത്തിൽ പ്രവർത്തിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിന് രക്ഷിതാക്കളുമായി സംവദിക്കാനും സർക്കാർ ആഗ്രഹിക്കുന്നു.
സംസ്ഥാന ചട്ടക്കൂടിനുള്ളിൽ നിന്ന് ഓരോ സ്കൂളും സവിശേഷമായ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്. ഇതാകും സ്കൂളിന്റെ വരുന്ന അധ്യയന വർഷത്തിനുള്ള പ്രവർത്തന മാർഗരേഖ. ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam