Print this page

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് തുടക്കമായി

 ആധുനിക ഉപഭോഗ സംസ്കാരവും അശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ തോത്  വർധിപ്പിക്കാനിടയാക്കുകയാണെന്നു തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ. ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നത് അന്തരീക്ഷ ഊഷ്മാവ് കൂട്ടുകയും ഇത് കാലാവസ്ഥ വ്യത്യാനത്തിനു മുഖ്യ കാരണമാവുകയും ചെയ്യും. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി  തിരുവനന്തപുരത്തു കോവളത്തെ വെള്ളാറിൽ ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന കാർബൺ ന്യൂട്രൽ കേരളം നിർവഹണ രേഖ രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളാണ് കാർബൺ ബഹിർഗമനത്തിൽ മുന്നിലെന്നും എന്നാൽ ഈ ദുരന്ത ലഘൂകരണത്തിന് അവർ മുൻകൈ എടുക്കുന്നില്ല എന്നു ശില്പശാലയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കാലാവസ്‌ഥനീതി തകർക്കുന്ന ഈ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശില്പശാലയിൽ രൂപീകരിക്കുന്ന നിർവഹണ രേഖ അനുസരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഓർഡിനേറ്റർ ഡോ. ടി. എൻ. സീമ പറഞ്ഞു.  വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും 200 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ശിൽപശാല നാളെയും തുടരും. മീനങ്ങാടി, ഉദയഗിരി പഞ്ചായത്തുകളിലും കാട്ടാക്കട നിയോജക മണ്ഡലത്തിലും നടന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ ശില്പശാലയിൽ അവതരിപ്പിച്ചു.
Rate this item
(0 votes)
Last modified on Saturday, 02 April 2022 15:58
Pothujanam

Pothujanam lead author

Latest from Pothujanam