Print this page

സംസ്ഥാനത്ത് 29,682 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

covid-19 update covid-19 update OIE

സംസ്ഥാനത്ത് 29,682 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരു:കേരളത്തിൽ 29,682 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂർ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസർഗോഡ് 479 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതിൽ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 185 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,008 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1357 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3443, എറണാകുളം 3496, മലപ്പുറം 2980, കോഴിക്കോട് 2913, പാലക്കാട് 1852, കൊല്ലം 2372, തിരുവനന്തപുരം 2180, കോട്ടയം 1986, ആലപ്പുഴ 1869, കണ്ണൂർ 1467, പത്തനംതിട്ട 1129, ഇടുക്കി 1051, വയനാട് 905, കാസർഗോഡ് 465 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
132 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ 21, വയനാട് 18, പാലക്കാട് 17, കണ്ണൂർ 15, കാസർഗോഡ് 12, പത്തനംതിട്ട 10, കൊല്ലം 9, കോട്ടയം, മലപ്പുറം 6 വീതം, എറണാകുളം 5, തിരുവനന്തപുരം, ആലപ്പുഴ 4 വീതം, കോഴിക്കോട് 3, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂർ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂർ 1764, കാസർഗോഡ് 599 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 39,09,096 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,968 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 5,70,557 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 33,441 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2780 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:12
Pothujanam

Pothujanam lead author

Latest from Pothujanam