Print this page

മാർച്ച് 28, 29 അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്* -എ ഐ ബി ഇ എ

വിവിധാവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും വ്യാവസായിക യൂണിയനുകളും ആഹ്വാനം ചെയ്തിട്ടുള്ള മാർച്ച് 28, 29 പൊതുപണിമുടക്കിൽ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പങ്കെടുക്കും. പൊതു-സ്വകാര്യ - സഹകരണ -വിദേശ- ഗ്രാമീണ ബാങ്കുകളിലെ അഞ്ചു ലക്ഷത്തിൽപരം ജീവനക്കാരാണ് പണിമുടക്കുന്നതെന്ന് എ ഐ ബി ഇ എ ജോയിൻ്റ് സെക്രട്ടറി കെ എസ് കൃഷ്ണ അറിയിച്ചു.
ബാങ്ക് സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളാതെ തിരിച്ചുപിടിക്കുക, ബാങ്ക് നിക്ഷേപ പലിശ നിരക്ക് ഉയർത്തുക, അമിത സേവന നിരക്കുകൾ കുറയ്ക്കുക, നിശ്ചിതാനുകൂല്യ പെൻഷൻ സാർവ്വത്രികമാക്കുക, പുറംകരാർവൽക്കരണം അവസാനിപ്പിക്കുക, ഒഴിവുള്ള തസ്തികകൾ നികത്തുക എന്നീ ആവശ്യങ്ങളാണ് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഉന്നയിച്ചിട്ടുള്ളത്.
ലേബർ കോഡുകൾ റദ്ദാക്കുക, തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും നിശ്ചിത വരുമാനവും നൽകുക, തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, അസംഘടിതമേഖലാ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ പദ്ധതികൾ നടപ്പാക്കുക, പൊതുമേഖലാ ഓഹരി വിൽപന നയം പിൻവലിക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക, ഇന്ധന വില നിയന്ത്രിക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് അഖിലേന്ത്യാ പൊതു പണിമുടക്ക്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam