Print this page

'ഇനിഞാനൊഴുകട്ടെ' മൂന്നാം ഘട്ടത്തിന് ലോക ജലദിനത്തില്‍ തുടക്കം

 World Water Day marks the beginning of the third phase of 'Let Me Flow' World Water Day marks the beginning of the third phase of 'Let Me Flow'
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും
ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ പദ്ധതി വിശദീകരണം നല്‍കും
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജനകീയ നീര്‍ച്ചാല്‍ ശുചീകരണ യജ്ഞം ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ടത്തിന് ലോകജലദിനമായ നാളെ (22.03.2022 ചൊവ്വ) തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരത്ത് വെമ്പായം കൈരളി ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ശ്രീ. ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ കാമ്പയിന്‍ വിശദീകരിക്കും. മാണിക്കല്‍ പഞ്ചായത്തില്‍ പുഴയൊഴുകും മാണിക്കല്‍ എന്ന പേരില്‍ നടപ്പാക്കുന്ന പുഴവീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. ഇതു സംബന്ധിച്ച സമഗ്ര പദ്ധതി രേഖ ശ്രീ. ഡി.കെ.മുരളി എം.എല്‍.എ. പ്രകാശനം ചെയ്യും. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലേഖകുമാരി രേഖ ഏറ്റുവാങ്ങുന്നു. സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. കോലിയക്കോട് കൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. പുഴയൊഴുകും മാണിക്കല്‍ ടൂറിസം പദ്ധതികളുടെ പ്രഖ്യാപനം ജില്ലാ കളക്ടര്‍ ശ്രീമതി നവജോത് ഖോസ ഐ.എ.എസ്. നിര്‍വഹിക്കും. പുഴയൊഴുകും മാണിക്കല്‍ പദ്ധതി കോര്‍ഡിനേറ്റര്‍ ശ്രീ. ജി. രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുതിരകുളം ജയന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി. കോമളം, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കെ. ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സുഹറ സലിം, വാര്‍ഡ് മെമ്പര്‍ ശ്രീ. പള്ളിക്കല്‍ നസീര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ. സുരേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തും. പിന്നണി ഗായിക കുമാരി അവനി സ്വാഗതഗീതം ആലപിക്കും. ഇതോടൊപ്പം നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ ചലച്ചിത്ര താരം ശ്രീ. അശ്വത്ത് ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നാടകകൃത്ത് ശ്രീ. അശോക് ശശി, കവികളായ ശ്രീ. വിഭു പിരപ്പന്‍കോട്, ശ്രീ. മുഹാദ് വെമ്പായം, ശ്രീ. എസ്.എസ്. ചന്ദ്രകുമാര്‍, ഡോ.എം.എസ്. ശ്രീലാറാണി, സാഹിത്യകാരന്‍ ശ്രീ. എസ്.ആര്‍.ലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും ജലപ്രതിജ്ഞയും കൂടാതെ സാംസ്‌കാരിക ഘോഷയാത്ര, ചലച്ചിത്ര പ്രദര്‍ശനം തുടങ്ങിയവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഇനി ഞാനൊഴുകട്ടെ കാമ്പയിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഇതുവരെ 412 കി.മീ. ദൂരം പുഴകളും 45736 കി.മീ. ദൂരം തോടുകളും നീര്‍ച്ചാലുകളും വീണ്ടെടുക്കാനായി. മൂന്നാംഘട്ടത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ ജലശൃംഖലകള്‍ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു. ജലസ്രോതസ്സുകളില്‍ സ്വഛമായ നീരൊഴുക്ക് ഉറപ്പാക്കുക വഴി മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതകള്‍ ലഘൂകരിക്കാനാവും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam