Print this page

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

Minister V Sivankutty inaugurated the state level distribution of cards by the Unorganized Workers Social Security Board Minister V Sivankutty inaugurated the state level distribution of cards by the Unorganized Workers Social Security Board
സംസ്ഥാനത്ത് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്ല് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികൾക്കുള്ള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് കാമ്പയിനുകളും സ്പെഷൽ ഡ്രൈവുകളും നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഈ മേഖലയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥാപനങ്ങൾ മുഖാന്തരം ജോലി ലഭിച്ചിട്ടുള്ള തൊഴിലാളികളെ ബോർഡിൽ അംഗത്വം എടുക്കുന്നതിനുള്ള ശ്രമം നടത്തും. അസംഘടിതമേഖലയിലെ ഗൃഹ ജോലിചെയ്യുന്ന തൊഴിലാളികളെയും അസംഘടിത ബോർഡിന്റെ രജിസ്റ്റർഡ് അംഗങ്ങളാക്കും.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ രജിസ്ട്രേഷൻ കൂടാതെ നിലവിലെ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക മെമ്പർഷിപ്പ് തുക ഗഡുക്കളായി ഒടുക്കുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. മെമ്പർഷിപ്പ് എത്രയും വേഗം സംസ്ഥാന ഓഫീസുമായി ബന്ധപ്പെട്ട് പുതുക്കുന്നതിനുള്ള സംവിധാനവും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ഒരുക്കുന്നുണ്ട്. ഇക്കാര്യം തൊഴിലാളി സംഘടനാ നേതാക്കളുമായും പ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, ലേബർ കമ്മീഷണർ എസ് ചിത്ര ഐ എ എസ്, അഡീഷണൽ ലേബർ കമ്മീഷണർമാരായ രഞ്ജിത് പി മനോഹർ,കെ ശ്രീലാൽ, ബിച്ചു ബാലൻ,ബോർഡ് സി ഇ ഒ ബീനാ മോൾ വർഗീസ്,ഗാർഹിക തൊഴിലാളി യൂണിയൻ നേതാവ് എസ് പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.
 
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam