Print this page

യുദ്ധവിരുദ്ധ ബോധവത്കരണവും പ്രതിക്ഷേധ സംഗമവും സംഘടിപ്പിച്ചു

Organized anti-war awareness and protest rallies Organized anti-war awareness and protest rallies
വലപ്പാട് : വിദ്യാർഥികളിൽ യുദ്ധം വരുത്തി വെക്കുന്ന കെടുത്തികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണപ്പുറം ഗീത രവി പബ്ലിക് സ്കൂൾ ബോധവത്കരണ ക്യാമ്പയിൻ സംഘ ടിപ്പിച്ചു. ഒന്നു മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പയി‍നിൽ അധ്യാപകരും പങ്കാളികളായി.
സ്കൂൾ വിദ്യാർഥിയായ അസിൻ ദിൽരുപ സ്വാഗതം പറഞ്ഞു. യുദ്ധക്കെടുത്തിയുടെ ഭീകരതയെ വിവരിച്ചു വിദ്യാർത്ഥികളിൽ അവബോധം നടത്തി സ്കൂൾ പ്രിൻസിപ്പൽ മൃദുല മധു പരിപാടിക്കു തുടക്കമിട്ടു. റഷ്യ -ഉക്രൈൻ യുദ്ധത്തിൽ മാനാവരാശി നേരിടുന്ന പ്രതിസന്ധികളെ ക്കുറിച്ച് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും സംസാരിച്ചു.
വരും തലമുറയുടെ ഭാവി മുന്നിൽ കണ്ടു നടത്തുന്ന ബോധവത്കരണ ക്യാമ്പയിനുകൾ മാതൃകപരമാണെന്നും, ഇവ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുമെന്ന് മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ പറഞ്ഞു.
വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു ഹരിപ്രിയ, നൈന, ആർ തെരേസ എന്നിവർ യുദ്ധക്കെടുത്തി അനുഭവിക്കുന്നവരുടെ ആശങ്കകൾ പങ്കുവെച്ചു. വിദ്യാർത്ഥി കൾ തയ്യാറാക്കിയ യുദ്ധ വിരുദ്ധ പ്ലാകാർഡുകൾ ഉപയോഗിച്ച് 'നോ വാർ ', 'വാർ ഈസ്‌ ബാഡ്' തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam