Print this page

മുംബൈ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്‌ത്തി അജാസ്

Ajax took all 10 wickets for India in the first innings of the Mumbai Test Ajax took all 10 wickets for India in the first innings of the Mumbai Test
മുംബൈ:  മുംബൈ ടെസ്റ്റിന്‍റെ  ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്‌ത്തി അജാസ്. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. ടെസ്റ്റ് ചരിത്രത്തില്‍ അനില്‍ കുംബ്ലെയും ജിം ലേക്കറും  മാത്രമാണ് ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റുകളും മുമ്പ് വീഴ്‌ത്തിയിട്ടുള്ളത്. അജാസിന്‍റെ 10 വിക്കറ്റ് പ്രകടനത്തില്‍ 325-10 എന്ന സ്‌കോറില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനും(311 പന്തില്‍ 150), അര്‍ധ സെഞ്ചുറി കുറിച്ച അക്‌സര്‍ പട്ടേലിനും(128 പന്തില്‍ 52) 44 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. 
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam