Print this page

ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി

തിരുവനന്തപുരം: കർഷക സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കിയതുപോലെ തന്നെ ഇന്ധന വില കൊള്ളയ്ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിലും മോദിക്ക് കീഴടങ്ങേണ്ടി വരുമെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ്‌ പി.സി.ചാക്കോ. ഇന്ധന വില വർധനയ്ക്കെതിരെയും പാചക വാതക സബ്‌സിഡി പുനസ്ഥാപിക്കാണമെന്നാവശ്യപ്പെട്ടും എൻ സി പി സംസ്ഥാന കമ്മിറ്റി നടത്തിയ രാജ്ഭവൻ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സർക്കാരിന്റെ കാലത്തുള്ള ഇന്ധന തീരുവ കുറച്ച എൽ ഡി എഫ് സർക്കാരിനോട്‌ വീണ്ടും ഈ ആവശ്യം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വിഷയത്തിൽ രാജ്യത്ത് വരാനിരിക്കുന്നത് വൻ പ്രക്ഷോഭമാണെന്നും എൻസിപി അതിന്റ മുൻനിരയിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതംബരൻ മാസ്റ്റർ, തോമസ്.കെ.തോമസ് എംഎൽഎ,  സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ പി.എം.സുരേഷ് ബാബു, പി.കെ.രാജൻ മാസ്റ്റർ, ലതിക സുഭാഷ്, ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ്‌ കുട്ടി, ദേശീയ വർക്കിങ് കമ്മിറ്റി അംഗങ്ങളായ വർക്കല.ബി. രവികുമാർ, റെജി ചെറിയാൻ, സംസ്ഥാന ഭാരവാഹികളായ സുഭാഷ് പുഞ്ചക്കൊട്ടിൽ, സുഭാഷ് ചന്ദ്രൻ, കെ.ഷാജി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ തിരുപുരം ഗോപൻ തുടങ്ങിയവർ സംസാരിച്ചു. മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തിലേറെ പേർ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam