Print this page

മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം

Financial assistance to fisher-allied worker families Financial assistance to fisher-allied worker families
കനത്ത മഴയെ തുടര്‍ന്ന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി - അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചതായി മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
ന്യൂനമര്‍ദം കാരണമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 26 ദിവസങ്ങളില്‍ കടലില്‍പോകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളി കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന 1,28,676 കുടുംബങ്ങള്‍ക്കും 30,805 അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കുമുള്‍പ്പെടെ 1,59,481 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 47.84 കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam