Print this page

പ്രൈം വോളിബോൾ ലീഗിൽ കലിക്കറ്റ്‌ ഹീറോസ്‌ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി

By February 25, 2023 578 0
പ്രൈം വോളിബോൾ ലീഗ്‌ രണ്ടാംസീസണിലെ ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി കലിക്കറ്റ്‌ ഹീറോസ്‌ കുതിച്ചു. കൊച്ചി റീജണൽ സ്‌പോർട്‌സ്‌ സെന്ററിൽ നടന്ന കളിയിൽ ആദ്യസെറ്റ്‌ നഷ്ടമായശേഷമായിരുന്നു കലിക്കറ്റിന്റെ തിരിച്ചുവരവ്‌. കളംനിറഞ്ഞുകളിച്ച കലിക്കറ്റിന്റെ ജെറോം വിനീതാണ്‌ കളിയിലെ താരം.


കലിക്കറ്റിന്റെ കൃത്യമായ പ്രതിരോധത്തെ മറികടന്ന്‌ ചെന്നൈ ആദ്യസെറ്റ് സ്വന്തമാക്കി. നവീൻരാജ ജേക്കബ്ബും തുഷാർ ലവാരെയും ചേർന്നുള്ള കൂട്ടുകെട്ട്‌ ചെന്നൈ നിരയിൽ തിളങ്ങി. രണ്ടാംസെറ്റിൽ കലിക്കറ്റ്‌ ഉഗ്രരൂപംപൂണ്ടു. ജോസ്‌ അന്റോണിയോ സാൻഡോവലും അബിൽ കൃഷ്‌ണനും ചേർന്ന്‌ ചെന്നൈയുടെ നീക്കങ്ങളെ നിർവീര്യമാക്കി.മൂന്നാംസെറ്റ്‌ ഒപ്പത്തിനൊപ്പമായിരുന്നു. ജെറോം വിനീതിന്റെ എണ്ണംപറഞ്ഞ സ്‌പൈക്കിൽ കലിക്കറ്റ്‌ ലീഡ്‌ ഉയർത്തി. നാലാംസെറ്റിൽ കലിക്കറ്റ്‌ തുടക്കത്തിൽത്തന്നെ ലീഡ്‌ നേടി. അവസാന സെറ്റ് ചെന്നൈ ബ്ലിറ്റ്‌സ്‌ അനായാസം നേടി. കലിക്കറ്റ്‌ അഞ്ചു കളിയിൽ നാലും ജയിച്ചു.
Rate this item
(0 votes)
Author

Latest from Author