Print this page

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളായി കള്ളിയത്ത് ടിഎംടി

By September 30, 2022 250 0
കൊച്ചി: പ്രശസ്ത സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളായ കള്ളിയത്ത് ടിഎംടി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളാവും. ഇക്കാര്യം ക്ലബ്ബ് സന്തോഷപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

1929ല്‍ സ്ഥാപിതമായ കള്ളിയത്ത് ഗ്രൂപ്പ്, ഉരുക്ക് വ്യവസായത്തിലെ മികച്ച ഗുണനിലവാരത്തോടുള്ള അതിന്റെ പ്രതിബദ്ധതയിലും, ഈ രംഗത്തെ ന്യായവ്യാപാര സമ്പദ്രായങ്ങളിലും പ്രസിദ്ധിയാര്‍ജ്ജിച്ചു. ദക്ഷിണേന്ത്യയില്‍ നൂതനമായ ഉരുക്ക് ഉല്‍പന്നങ്ങളും വിപ്ലവകരമായ നിര്‍മാണ പ്രക്രിയകളും അവതരിപ്പിച്ച് സ്റ്റീല്‍ വ്യവസായത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കുന്നതിലും കള്ളിയത്ത് ടിഎംടി മുന്നില്‍ നിന്നു. കേരളത്തിലെ ടിഎംടി സ്റ്റീല്‍ ബാര്‍ ഉല്‍പ്പാദനത്തിന്റെ മുഖച്ഛായ ഒറ്റയ്ക്ക് രൂപപ്പെടുത്തിയ കള്ളിയത്ത് ടിഎംടി, കയറ്റുമതി ഗുണനിലവാര മികവിനുള്ള ഗ്രീന്‍ പ്രോ സര്‍ട്ടിഫിക്കേഷനും ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനും നേടിയെടുത്തതിലൂടെ ഘടനാപരമായ സ്റ്റീല്‍ വ്യവസായത്തില്‍ ചരിത്രപരമായ മാനദണ്ഡങ്ങള്‍ കൈവരിക്കുകയും ചെയ്തു.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ അവരുടെ ഔദ്യോഗിക പങ്കാളിയായി പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് കള്ളിയത്ത് ടിഎംടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ കെ മുഹമ്മദ് പറഞ്ഞു. ഫുട്‌ബോള്‍ കളിക്കുന്നത് അന്തര്‍വര്‍ത്തിയായ ശക്തി നല്‍കുമെന്നും, എല്ലാ ഫുട്‌ബോള്‍ താരങ്ങള്‍ക്കും അവരുടെ ശക്തിയും മികവും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ഐഎസ്എല്‍ എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയെ പിന്തുണയ്ക്കുന്നതിനും, ഫുട്‌ബോളിന്റെ മാന്ത്രികത അനുഭവിക്കുന്നതിനും കള്ളിയത്ത് ടിഎംടി അത്യാവേശത്തിലാണ്-അദ്ദേഹം പറഞ്ഞു.

ഏകദേശം നൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു പൈതൃക ബ്രാന്‍ഡായ കള്ളിയത്ത് ടിഎംടിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌നേഹപൂര്‍വം തിരികെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ടിഎംടി സ്റ്റീല്‍ ബാര്‍ വ്യവസായത്തിലെ വഴികാട്ടികളാണ് അവര്‍. ബ്രാന്‍ഡുമായി സഹകരിക്കാനും അവരുമായി ശക്തമായ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാനും ക്ലബ് ആഗ്രഹിക്കുന്നുവെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു.
Rate this item
(0 votes)
Last modified on Friday, 30 September 2022 05:43
Author

Latest from Author