Print this page

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

By September 20, 2022 744 0
മൊഹാലി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലി ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഇരു ടീമിനും പരമ്പര നിർണായകമാണ്. വിവിധ ടി-20 ലീഗുകളിൽ കളിച്ച സൂപ്പർ താരം ടിം ഡേവിഡ് ഓസ്ട്രേലിയക്കായി അരങ്ങേറിയേക്കും.

ഏകദിന ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിനു ശേഷം ആരോൻ ഫിഞ്ചിൻ്റെ ആദ്യ മത്സരമാണ് ഇത്. ടി-20യിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇത്തവണയും ശക്തമായ ടീമിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൻ്റെ ഡ്രസ് റിഹേഴ്സലാണ് ഈ പരമ്പര.

ടി-20 ലോകകപ്പ് ടീമിൽ സ്റ്റാൻഡ്ബൈ താരമായി ഉൾപ്പെട്ട ദീപക് ചഹാർ ഓസ്ട്രേലിയക്കെതിരെ കളിക്കും. ലോകകപ്പിലെ മറ്റൊരു സ്റ്റാൻഡ്ബൈ താരമായ മുഹമ്മദ് ഷമിയ്ക്ക് കൊവിഡ് ബാധിച്ചതിനാൽ ഉമേഷ് യാദവും ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ടീമിലിടം നേടി.
Rate this item
(0 votes)
Author

Latest from Author