Print this page

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പ് : ഇന്ത്യക്ക്‌ വെള്ളി

By August 30, 2022 1003 0
ബഹ്‌റൈൻ: ഏഷ്യൻ അണ്ടർ 20 പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ വെള്ളി. ഫൈനലിൽ കരുത്തരായ ഇറാനോട്‌ ഒന്നിനെതിരെ മൂന്ന്‌ സെറ്റുകൾക്ക്‌ കീഴടങ്ങി. സ്‌കോർ: 12–--25, 19–-25, 25–-22, 15–-25. ഇരുപത്‌ വർഷത്തിനുശേഷം ആദ്യമായാണ്‌ കിരീടപ്പോരാട്ടത്തിന്‌ ഇറങ്ങിയത്‌.

മൂന്നാം ഫൈനലായിരുന്നു. 1994ലും 2002ലും തോറ്റു. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആറ്‌ മെഡലുകളുണ്ട്‌ ഇന്ത്യക്ക്‌. മൂന്ന്‌ വെള്ളി കൂടാതെ മൂന്ന്‌ വെങ്കലവുമുണ്ട്‌. 1980ലായിരുന്നു ആദ്യ വെങ്കലനേട്ടം. ടീം മാനേജരായ പ്രൊഫ. നാലകത്ത് ബഷീറാണ് ഏകമലയാളി സാന്നിധ്യം.
Rate this item
(0 votes)
Author

Latest from Author