Print this page

മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 48ഓളം പേർക്ക് പരിക്കേക്കുകയും 8 മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഫാക്ടറിക്കുള്ളിൽ ആളുകൾ ഇനിയും കുടുങ്ങികിടക്കുന്നകയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകരുകയും സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകലും പറ്റി. ഡോംബിവ്‌ലി എംഐഡിസി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ) സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചതാണ് വൻ തീപിടുത്തത്തിന് കാരണമായത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
Rate this item
(0 votes)
Author

Latest from Author