Print this page

കർണാടയിൽ സ്വര്‍ണവും വെള്ളിയും പിടി കൂടി: തെരഞ്ഞെടുപ്പ് പരിശോധന

തെരഞ്ഞെടുപ്പ് പരിശോധനക്കിടെ കര്‍ണാടകയില്‍ അനധികൃതമായി സൂക്ഷിച്ച 7.60 കോടി രൂപ മൂല്യം വരുന്ന പണവും സ്വര്‍ണവും വെള്ളിയും പിടികൂടുകയുണ്ടായി. കര്‍ണാടകയിലെ ബെല്ലാരിയിൽ രണ്ട് ജ്വല്ലറി ഉടമകളുടെ വീടുകളില്‍ നിന്നു അനധികൃതമായി സൂക്ഷിച്ച 5.60 കോടി രൂപയും മൂന്ന് കിലോ സ്വര്‍ണവും 103 കിലോ വെള്ളിയും ആഭരണങ്ങൾ, 68 വെള്ളി ബാറുകളും പൊലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധാരാളം പണത്തിന്റേയും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടികൂടിയത്. കര്‍ണാടക പൊലീസ് ആക്ടിന്റെ 98-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടരന്വേഷണത്തിനായി കണ്ടെത്തുന്ന വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.
Rate this item
(0 votes)
Author

Latest from Author