Print this page

ഡെങ്കിപ്പനി നിരക്ക് കൂടുന്നു; പശ്ചിമബംഗാളില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 840 കേസുകള്‍

By September 27, 2022 458 0
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ ഒരു ദിവസം മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 840 ഡെങ്കി കേസുകളാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

7682 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 840 പേരുടെ രോഗം സ്ഥിരീകരിച്ചത്. 541 പേരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, കൊല്‍ക്കത്ത, ഹൂഗ്ലി, മുര്‍ഷിദാബാദ്, ജല്‍പായ്ഗുരി, ഡാര്‍ജിലിംഗ് ജില്ലകളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനിയാണ് ഡെങ്കി ഹെമറാജിക് പനി. ചികിത്സിച്ചാല്‍ പോലും ഭേദമാകാന്‍ പ്രയാസമുള്ള ഡെങ്കി ഹെമറാജിക് പനി മാരകമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.
Rate this item
(0 votes)
Author

Latest from Author