Print this page

പുരാവസ്തു തട്ടിപ്പ് കേസ്: മോൺസൺ മാവുങ്കലിന് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു

By September 26, 2022 261 0
ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പു കേസിൽ പ്രതി മോൺസൺ മാവുങ്കലിന് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു. പോക്‌സോ കേസിലുൾപ്പെടെ മോൺസൺ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ നടപടി. പോക്സോ കേസിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷയുമായി മോൺസൺ സുപ്രിം കോടതിയെ സമീപിച്ചത്.

പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോൻസൺ ഹരജിയിൽ ആരോപിക്കുന്നു. തന്നെ ജയിലിൽ തന്നെ കിടത്താൻ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. അതുകൊണ്ടാണ് തനിക്കെതിരെ മൂന്ന് പീഡനക്കേസുകൾ ചുമത്തിയതെന്നും ഹരജിയിലുണ്ട്. ഇതിൽ ഒരു പീഡനക്കേസിലാണ് അദ്ദേഹം ജാമ്യം തേടിയത്. മോൺസന്റെ ജീവനക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവർ കോടതിയിൽ നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയിൽ സമർപ്പിട്ടുണ്ട്.
Rate this item
(0 votes)
Author

Latest from Author