Print this page

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തും

By September 22, 2022 483 0
ന്യൂ ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്തും. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്ത് നിന്ന് കോണ്‍ഗ്രസിന് ഒരു അധ്യക്ഷന്‍ ഉണ്ടാകുന്നതില്‍ ഒരു കുഴപ്പവുമില്ലായെന്ന് ജി 23 നേതാവ് പിജെ കുര്യന്‍ വ്യക്തമാക്കി
]
ഈ മാസം 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.ഒക്ടോബര്‍ ഒന്നിന് സൂക്ഷ്മ പരിശോധനയും,ഒക്ടോബര്‍ എട്ടുവരെയാണ് പിന്‍വലിക്കാനുള്ള സമയം. പിസിസി ആസ്ഥാനങ്ങളില്‍ വച്ചാണ് ഒക്ടോബര്‍ 17ന് വോട്ടെടുപ്പ് .19ന് പ്രഖ്യാപനവും. നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author