Print this page

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി അദാനി

By August 30, 2022 1023 0
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി. ബ്ലൂംബർഗ് ബില്യണെയർ ഇൻഡെക്‌സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാൻ സ്ഥാപകനെ പിന്തള്ളിയാണ് അദാനി ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.

137.4 ബില്യൺ ഡോളർ ആസ്ഥിയുള്ള അദാനി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിനും പിന്നിലാണ്.
91.9 ബില്യൺ ഡോളറുമായി പതിനൊന്നാം സ്ഥാനത്താണ് മുകേഷ് അംബാനി.

ഇതാദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്ലൂംബർഗിന്റെ ആദ്യ മൂന്ന് പട്ടികയിൽ ഇടം പിടിക്കുന്നത്. ജെഫ് ബെസോസിന്റെ ആസ്ഥി 251 ബല്യൺ ഡോളറും ഇലോൺ മസ്‌കിന്റേത് 153 ബില്യൺ ഡോളറുമാണ്.
Rate this item
(0 votes)
Author

Latest from Author