Print this page

ജപ്പാനിൽ പലസ്തീൻ അനുകൂല പ്രതിഷേധം

ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ഇൻതിഫാദ മുദ്രാവാക്യവുമായുള്ള പ്രകടനമോടെ ശനിയാഴ്ച  പലസ്തീൻ അനുകൂല പ്രതിഷേധം. ടോക്കിയോയിലെ ഷിബുയാ സ്ട്രീറ്റിൽ നടന്ന പ്രതിഷേധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് സാന്നിധ്യത്തിലായിരുന്നു തെരുവുകൾ തോറുമുള്ള ഇസ്രയേൽ വിരുദ്ധ റാലി നടന്നത്. നിരവധി പേർ ഭാഗമായിരുന്ന പ്രതിഷേധത്തിൽ  ഇസ്രയേലിനെ ബഹിഷ്കരിക്കാനുള്ള ആഹ്വാനമായിരുന്നു റാലിയിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിലേറെയും. ഇസ്രയേൽ റാഫയിൽ നടത്തുന്ന വ്യോമാക്രമണങ്ങളേയും ശക്തമായി അപലപിക്കുന്നതായിരുന്നു പ്രതിഷേധ റാലി. സമാധാനപരമായി നടന്ന പ്രതിഷേധ റാലി ടോക്കിയോയിലെ പ്രധാന ട്രാൻസ്പോർട്ടേഷൻ ഹബ്ബിന് സമീപത്താണ് അവസാനിച്ചത്.
Rate this item
(0 votes)
Author

Latest from Author