Print this page

ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങി; ഇനി ബ്ലൂ ടിക്ക് പണം നല്‍കിയവര്‍ക്ക് മാത്രം

ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങി. പണം നൽകിയവർക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകൾക്കും വെരിഫിക്കേഷൻ നഷ്ടമായിട്ടുണ്ട്. പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിനടക്കം വെരിഫിക്കേഷൻ നഷ്ടമായി.


ട്വിറ്റർ ബ്ലൂവിലേക്കുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ബ്രസീൽ, യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പ്രതിമാസം നൽകേണ്ടത് 900 രൂപയാണ്. വെബ് ഉപയോക്താക്കൾക്ക് പ്രതിവർഷം 6,800 രൂപയ്ക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്. വെബിലെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും.
Rate this item
(0 votes)
Author

Latest from Author