Print this page

ഇമ്രാനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം; അക്രമിയുടെ കുറ്റസമ്മത മൊഴി ചോര്‍ന്നു

By November 04, 2022 486 0
ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി ചൗധരി പെര്‍വൈസ് ഇലാഹി സസ്പെന്റ് ചെയ്തു.പ്രതിഷേധമാര്‍ച്ചിനിടെ കണ്ടെയ്നറില്‍ നിന്ന് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്നലെയാണ് 70കാരനായ ഇമ്രാന് വെടിയേറ്റത്.ഇമ്രാന് നേരെയുണ്ടായ അക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.


സംഭവത്തില്‍ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ ചോര്‍ന്നത്. ഇമ്രാനെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അക്രമി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാനെയല്ലാതെ മറ്റാരെയും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞു.


അക്രമത്തിന്റെ വസ്തുത പുറത്തുവരാന്‍ ഉന്നതതല സംയുക്ത അന്വേഷണസംഘം രൂപീകരിക്കണമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലം പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നും ഇമ്രാന്‍ അപകടനില തരണം ചെയ്തതായും അദ്ദേഹത്തിന്റെ പാര്‍ട്ടി വ്യക്തമാക്കി.
Rate this item
(0 votes)
Author

Latest from Author