Print this page

സ്വീഡനിലെ മൃഗശാലയിൽ നിന്ന് രാജവെമ്പാല രക്ഷപ്പെട്ടു ; പിടിക്കാൻ വാവ സുരേഷിനെ വിളിച്ച് അധികൃതർ

By November 02, 2022 714 0
സ്വീഡൻ: പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിനെ തേടി ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്. എന്നാൽ ഇത്തവണ പാമ്പിനെ പിടിച്ചുതരണമെന്ന അഭ്യർത്ഥനയുമായി കടൽ കടന്നാണ് ഫോൺ കോൾ എത്തിയിരിക്കുന്നത്. സ്വീഡനിലെ സ്‌കാൻസൻ സുവോളജി പാർക്കിൽ നിന്ന് രക്ഷപ്പെട്ട് പോയ രാജവെമ്പാലയെ പിടിച്ചുതരണമെന്ന് അഭ്യർത്ഥിച്ച് വൈറ്റ് ഹൗസിൽ നിന്നാണ് വിളി വന്നത്.

ഒക്ടോബർ 22നാണ് ഏഴ് അടി നീളമുള്ള ഹൂഡിനി എന്ന രാജവെമ്പാല സ്വീഡനിലെ സ്‌കാൻസൻ സുവോളജിക്കൽ പാർക്കിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് മൃഗശാല ഭാഗികമായി അടയ്ക്കുകയും പാമ്പിന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.


സ്വീഡിഷ് പൊലീസ് ഉദ്യോഗസ്ഥനാണ് അമേരിക്കയിലെ വൈറ്റ് ഹൗസിലെ തന്റെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതും തുടർന്ന് ഇദ്ദേഹം വാവ സുരേഷിനെ ബന്ധപ്പെട്ടതും. വാവ സുരേഷിനെ സ്വീഡൻ അധികൃതരെത്തി കൂട്ടിക്കൊണ്ട് പോകാനായിരുന്നു പദ്ധതി. പക്ഷേ അപ്പോഴേക്കും ഹൂഡിനിയെ കണ്ടെത്തി മൃഗശാലയിലേക്ക് തിരികെ എത്തിച്ചിരുന്നു.


ഹൂഡിനി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് വാവ സുരേഷ് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘പോകാൻ സാധിക്കാത്തതിൽ വിഷമം ഒന്നുമില്ല. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ രാജവെമ്പാലയെ കൂട്ടിലാക്കാൻ സാധിച്ചല്ലോ. അതിലാണ് സന്തോഷം’- അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author