Print this page

അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പുരോഹിതന്‍ കൊല്ലപ്പെട്ടു

By August 12, 2022 1988 0
കാബൂൾ: താലിബാനെ പിന്തുണയ്ക്കുകയും അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ചെയ്ത പ്രമുഖ അഫ്ഗാൻ പുരോഹിതൻ കൊല്ലപ്പെട്ടു. കാബൂളിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിലാണ് ഷെയ്ഖ് റഹീമുള്ള ഹഖാനി മരിച്ചതായി കൊല്ലപ്പെട്ടത്. കൃത്രിമ പ്ലാസ്റ്റിക് കൈകാലിനുള്ളിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ചാണ് മതനേതാവിനെ കൊലപ്പെടുത്തിയതെന്ന് താലിബാൻ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പുരോഹിതനെ ലക്ഷ്യമിട്ട് മുമ്പും ബോംബാക്രമണം നടന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു, ഇത് അദ്ദേഹത്തിന്റെ ഓഫീസിനുള്ളിൽ സംഭവിച്ചതാണെന്ന് പറഞ്ഞു.അഫ്ഗാൻ തലസ്ഥാനത്തെ ഇസ്ലാമിക് സെമിനാരിയിലാണ് ആക്രമണം നടന്നതെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത്.

ഷെയ്ഖ് ഹഖാനി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ പിന്തുണയ്ക്കുന്ന ആളാണ്. അതേ സമയം അദ്ദേഹം അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുകയും എന്നാല്‍ താലിബാന്‍റെ ഭരണത്തെ എതിർക്കുകയും ചെയ്യുന്ന ഐഎസിന്‍റെ പ്രാദേശിക അഫിലിയേറ്റ് ആയ ഇസ്ലാമിക് സ്റ്റേറ്റ് കൊഹ്‌റസാൻ പ്രൊവിൻസ് (ഐഎസ്-കെ) എന്ന ജിഹാദിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്‍റെ പ്രധാന വിമര്‍ശകനുമായിരുന്നു.

“ഇത് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് വളരെ വലിയ നഷ്ടമാണ്,” ഒരു മുതിർന്ന താലിബാൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.ആക്രമണത്തിന് പിന്നിൽ ആരാണെന്ന് അധികൃതർ അന്വേഷിക്കുകയാണെന്നും അയാള്‍ കൂട്ടിച്ചേർത്തു.
Rate this item
(0 votes)
Author

Latest from Author