Print this page

അവയവ ദാന ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

ചിത്രം:വൈ ഡബ്ളിയു സി എ യുടെ പ്രവർത്തകർ ഡോ തോമസ് മാത്യുവിന്റെ കൈയ്യിൽ നിന്നും അവയവ ദാന സന്നദ്ധത അറിയിച്ചു കൊണ്ടുള്ള ഡോണർ കാർഡ് ഏറ്റുവാങ്ങുന്നു ചിത്രം:വൈ ഡബ്ളിയു സി എ യുടെ പ്രവർത്തകർ ഡോ തോമസ് മാത്യുവിന്റെ കൈയ്യിൽ നിന്നും അവയവ ദാന സന്നദ്ധത അറിയിച്ചു കൊണ്ടുള്ള ഡോണർ കാർഡ് ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: വൈ ഡബ്ളിയു സി എയുടെ നേതൃത്വത്തിൽ അവയവ ദാന ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ തോമസ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു. അവയവ ദാനത്തിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കുന്നതിന് സ്വന്തം അവയവം ദാനം ചെയ്ത് മനുഷ്യ സ്നഹത്തിന്റെ മുഖമാകാൻ സ്ത്രീകൾ തന്നെ മുന്നോട്ടു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അവയവം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു കൊണ്ട് വൈ ഡബ്ളിയു സി എ യുടെ പ്രവർത്തകർ ഡോ തോമസ് മാത്യുവിന്റെ കൈയ്യിൽ നിന്നും ഡോണർ കാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം ഡബ്ളിയു സി എ പ്രസിഡന്റ് എലിസബത്ത് സബീനാ ജോർജ് അധ്യക്ഷയായി. പ്രോഗ്രാം ചെയർ പേഴ്സൺ ബ്യൂലാ ഷീബാ ഗൈന്യോസ് ,കേരളാ സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ കോ ഓർഡിനേറ്റർമാർ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Author

Latest from Author