Print this page

പ്രവാസി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഫര്‍ഹാന്‍ യാസിന് ലഭിച്ചു

Farhan Yassin received the award for expatriate welfare work Farhan Yassin received the award for expatriate welfare work
ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍ യാസിനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങള്‍, നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെട്ടു.
ഒമാനില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിംഗ് കൺവീനർ ശ്രീകുമാറിൽ നിന്ന് ഫര്‍ഹാന്‍ യാസിന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 'ഇത്തരം അംഗീകാരങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്തത്തെ കൂടുതല്‍ വര്‍ധിപ്പിക്കുകയാണെന്നും, മികവുറ്റ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള പ്രചോദനമാണെന്നും' അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ലേഖ വിനോദ്, അജിത് കുമാർ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam