Print this page

വിഷു റിലീസിന് ഒരുങ്ങി 'പള്ളിച്ചട്ടമ്പി'

'Pallichattambi' is all set for a Vishu release. 'Pallichattambi' is all set for a Vishu release.
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാന രംഗത്തിൽ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്. ഗാനം ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും.
ജേക്ക്സ് ബിജോയ്‌ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ‘കാട്ടുച്ചെമ്പകം‘ എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ മുൻനിരയിൽ നിൽക്കുകയാണ്. യൂട്യൂബിൽ പതിനഞ്ച് മില്ല്യണും, ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷം റീൽസുമായി മുൻപിട്ട് നിൽക്കുന്ന കാട്ടുചെമ്പകം എന്ന സോങ്ങിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ മാവീരനും പുറത്തെത്തിയിരിക്കുന്നത്. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി' പറയുന്നത്.
സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam