Print this page

ദൂരദർശനിൽ 'ദ കേരള സ്റ്റോറി' പ്രദര്ശനം അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച 'ദ കേരള സ്റ്റോറി'യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 5 വെള്ളിയാഴ്ച രാത്രി എട്ടിന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന ദൂരദർശന്റെ അറിയിപ്പിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.  'ദ കേരള സ്റ്റോറി'യുടെ പ്രദര്ശനം  കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Rate this item
(0 votes)
Author

Latest from Author