Print this page

മാളികപ്പുറം തിരക്കഥാകൃത്തിന്റെ ബിഗ് ബജറ്റ് തമിഴ് സിനിമ സംവിധാനം ചെയ്ത് സൗന്ദര്യ രജനികാന്ത്

By February 18, 2023 344 0
മാളികപ്പുറമാണ് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നൽകിയതെങ്കിലും ഇത് കൂടാതെ മറ്റു മൂന്ന് സിനിമകൾ കൂടി അഭിലാഷ് പിള്ള രചന ചെയ്തിട്ടുണ്ട്. 4 ചിത്രങ്ങളും ഇറങ്ങിയത് ഒരേ വർഷം. മാളികപ്പുറത്തിന്റെ വന്‍ വിജയം അഭിലാഷിന് നിരവധി പ്രോജക്റ്റുകളുടെ സാധ്യതകള്‍ തുറന്നിടുകയാണ്. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് തമിഴ് സിനിമ തിരക്കഥ തയ്യാറെടുപ്പിലാണ് അഭിലാഷ് പിള്ള.


അമിനേറ്റഡ് സിനിമയായ കൊച്ചഡിയാനും വേലയില്ലാ പട്ടധാരി 2 ഉും ഒരുക്കിയ സംവിധായികയാണ് സൌന്ദര്യ. മാളികപ്പുറം റിലീസിന് പിന്നാലെയാണ് സൗന്ദര്യ രചനീകാന്തിന്റെ ഫോൺ കോൾ വന്നതെന്നും പിന്നാലെ ചെന്നൈയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ പ്രൊജക്റ്റ് സംസാരിക്കുകയും നിലവിൽ അഭിലാഷ് അതിന്റെ എഴുത്തുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author