Print this page

19ാമത് ബാംബൂ ഫെസ്റ്റ് സമാപിച്ചു

By December 05, 2022 411 0
കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിച്ച 19 -മത് ബാംബൂ ഫെസ്റ്റ് സമാപിച്ചു. നവംബര്‍ 27 ന് തുടങ്ങിയ ഫെസ്റ്റിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. 


കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഫെസ്റ്റിൽ 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300 ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പങ്കെടുത്തു.


സംസ്ഥാന ബാംബൂ മിഷന്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്, പരിശീലന പരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു. വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികളോടെ മേള സമാപിച്ചു.
Rate this item
(0 votes)
Author

Latest from Author