Print this page

ബാക്ക് ടു ക്യാംപസ്; ടെക്‌നോപാര്‍ക്കില്‍ ഇന്നും നാളെയും കേരളപ്പിറവി ആഘോഷവും കലാപരിപാടികളും

By November 01, 2022 340 0
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലേക്ക് ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ നടത്തുന്ന ബാക്ക് ടു ക്യാംപസ് പരിപാടികളുടെ ഭാഗമായി ഇന്നും നാളെയും (നവംബര്‍ 1, 2) ടെക്‌നോപാര്‍ക്കില്‍ കേരളപ്പിറവി ആഘോഷവും ഫ്‌ളീ മാര്‍ക്കറ്റും കലാപരിപാടികളും നടക്കും. ഇന്ന് (നവംബര്‍ 1) നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.


രണ്ടു ദിവസങ്ങളിലായി ടെക്‌നോപാര്‍ക്ക് ക്യാംപസില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ടെക്കികളുടെ ബാന്‍ഡ് പെര്‍ഫോമന്‍സ്, കമ്പനി അടിസ്ഥാനത്തിലുള്ള ഫാഷന്‍ ഷോ, കുട്ടികളുടെ ഫാഷന്‍ ഷോ, സ്റ്റാന്‍ഡ് അപ് കോമഡി, ടെക്‌നോപാര്‍ക്ക് ടുഡേയുടെ നേതൃത്വത്തിലുള്ള മലയാളി മങ്ക, കേരള ശ്രീമാന്‍ ഫാഷന്‍ ഇവന്റ്, ഡി.ജെ തുടങ്ങിയ കലാപരിപാടികള്‍ നടത്തും. കൂട്ടം ദ ടെക്കീസ് ബ്ലന്‍ഡ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 40 സ്റ്റാളുകളാണ് ഉണ്ടാകുക. ദീഷ്ണ ഇവന്റ്‌സ്, ട്രിവാന്‍ഡ്രം ഫ്‌ളീ മാര്‍ക്കറ്റ്, ടെക്‌നോപാര്‍ക്ക് ടുഡേ, ട്രിവാന്‍ഡ്രം ലൈഫ് തുടങ്ങിയവരാണ് ടെക്‌നോപാര്‍ക്കിനൊപ്പം പരിപാടിയുടെ സംഘാടകര്‍.
Rate this item
(0 votes)
Author

Latest from Author