Print this page

ലോക സംഗീതദിനത്തിന് വ്യത്യസ്തമായ ഈണവുമായി ഫെഡറല്‍ ബാങ്ക്

Federal Bank with a different tune for World Music Day Federal Bank with a different tune for World Music Day
ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ മനസുനിറഞ്ഞ് ആചരിക്കുന്ന ലോക സംഗീതദിനത്തിന് തങ്ങളുടേതായ രീതിയില്‍ ഈണമൊരുക്കിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക്.
ബാങ്ക് ശാഖക്കുള്ളില്‍ ലഭ്യമായ വ്യത്യസ്ത ശബ്ദങ്ങള്‍ കോര്‍ത്തിണക്കി ഒരു സംഗീതശകലമൊരുക്കിയാണ് ഫെഡറല്‍ ബാങ്ക് ഈ സംഗീതദിനം കൊണ്ടാടുന്നത്.
ബാങ്കിന്‍റെ മ്യൂസിക്കല്‍ ലോഗോയായ 'മോഗോ' ആണ് ഇത്തരത്തില്‍ ശബ്ദശകലങ്ങള്‍ കൂട്ടിയിണക്കി അവതരിപ്പിച്ചിട്ടുള്ളത്.
ഒരു ബ്രാന്‍ഡിനെ സംഗീതത്തിന്‍റെ ഭാഷയില്‍ അവതരിപ്പിക്കുന്നതിനെയാണ് മ്യൂസിക്കല്‍ ലോഗോ എന്നു വിശേഷിപ്പിക്കുന്നത്. ഡിജിറ്റല്‍ രംഗത്ത് ബാങ്ക് കൈവരിച്ച നേട്ടങ്ങളേയും മാനുഷിക മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന പാരമ്പര്യത്തേയും വിളക്കിച്ചേര്‍ത്തു തയ്യാറാക്കിയതാണ് ബാങ്കിന്‍റെ മ്യൂസിക്കല്‍ ലോഗോ.
ബാങ്കിന്‍റെ വെബ്സൈറ്റിലും പ്രമുഖ ഓഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലും മറ്റും മ്യൂസിക്കല്‍ ലോഗോ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ബാങ്കിന്‍റെ സോഷ്യല്‍ മീഡിയ ചാനലുകളിലും പരസ്യചിത്രങ്ങളിലും മറ്റും കണ്ട് ഇടപാടുകാര്‍ക്കു സുപരിചിതമാണ് 'മോഗോ'. ബാങ്കിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ ഫെഡ്മൊബൈല്‍ വഴി പണമിടപാടു നടത്തുമ്പോള്‍ ലഭിക്കുന്ന നോട്ടിഫിക്കേഷന്‍ മ്യൂസിക്കല്‍ ലോഗോയുടെ ഒരു ഭാഗമാണ്.
എടിഎമ്മിലെ കീപാഡ്, മൗസ് ക്ലിക്ക്, കൗണ്ടിംഗ് മെഷീന്‍, സീല്‍ തുടങ്ങി ഒരു ബാങ്ക് ശാഖക്കുള്ളില്‍ ലഭ്യമായ ശബ്ദങ്ങളില്‍ നിന്ന് ഒപ്പിയെടുത്ത ഒട്ടനവധി ശബ്ദങ്ങള്‍ അണിനിരത്തിയാണ് സംഗീതദിനാചരണത്തിന്‍റെ ഭാഗമായുള്ള 'മോഗോ' തയ്യാറാക്കിയിരിക്കുന്നത്.
ബാങ്കിംഗ് ഹാളിലെ ശബ്ദങ്ങളിലും സംഗീതമുണ്ടെന്നും ഒന്നു മനസുവച്ചാല്‍ ആസ്വദിക്കാമെന്നുമുള്ള പുതിയ പാഠമാണ് ഫെഡറല്‍ ബാങ്ക് ഈ സംഗീതദിനത്തില്‍ അനുവാചകര്‍ക്കായി പകര്‍ന്നു നല്‍കുന്നത്.
ഇതിനൊപ്പം തന്നെ, വയലിന്‍, ഗിറ്റാര്‍, കീ ബോര്‍ഡ്, വീണ, ഓടക്കുഴല്‍, മൃദംഗം തുടങ്ങിയ വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ക്കൊപ്പം ചൂളമടിയും ഉപയോഗിച്ച് സംഗീതപ്രേമികളായ ജീവനക്കാര്‍ അവതരിപ്പിച്ച മോഗോയും ബാങ്ക് പുറത്തിറക്കുകയുണ്ടായി.
മോഗോ വീഡിയോ കാണുന്നതിനും സംഗീതം ആസ്വദിക്കുന്നതിനുമായി സന്ദർശിക്കുക:
1) https://www.youtube.com/watch?v=fCCeLUDrCkc
2) https://youtube.com/watch?v=g_tL6SjCXDo&feature=share
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam